2009 ഫെബ്രുവരി 14, ശനിയാഴ്‌ച

ഒറ്റപ്പെട്ട ആകുലതകൾ

കാന്‍സര്‍ ബാധിച്ചു, ഏകദേശം അവസാന നാളുകള്‍ തിട്ടപെടുത്തിയ ഒരു ബന്ധുവിനെ സന്ദര്‍ശിക്കുന്നതിന്നു ഈയിടെ പോകുകയുണ്ടായി. അദ്ദേഹത്തിന്റെ കിടപ്പിനേക്കാള്‍ മനസ്സില്‍ തട്ടിയതു അവിടെ വീട്ടിലെ അന്തരീക്ഷമാണു്. സ്വാഭാവികമായും, മൂടി കെട്ടിയ അന്തരീക്ഷം തന്നെ. എന്നിരുന്നാലും, രോഗിയുടെ അത്ര തന്നെ സഹതാപം അര്‍ഹിക്കുന്നുണ്ട് ഏറ്റവും അടുത്ത ബന്ധുക്കളും…..രോഗം ഏതൊരുത്തനെയും ഭയാകുലനാക്കും എന്നത് തര്‍ക്കമറ്റതാണു… രോഗിയുടെ ആ ഭയം, പലപ്പോളും, തന്റെ ഏറ്റവും അടുത്ത ആള്‍ക്കാരില്‍ ക്രോധമായും, നിസ്സഹകരണമായും ഒക്കെ ബാധിക്കാം. അന്നേരം, ആ സാഹചര്യവുമായി പൊരുത്തപെടുന്നതിന്നായി പരിചരിക്കുന്നവര്‍ക്കു കൂടി, അല്പം സാന്ത്വനവും, ഉപദേശങളും ആവശ്യമാണ് എന്നു തോന്നുന്നു.

തന്റെ ഏറ്റവും പ്രിയപെട്ടവന്‍, ദീര്‍ഘമായ ദാമ്പത്യ കാലം തന്നെ അത്രയേറെ കരുതലോടും, സ്നേഹത്തോടും സംരക്ഷിച്ചവന്‍, ഇന്നു തികച്ചും വ്യത്യസ്ഥമായ ഒരാളെ പോലെ പെരുമാറുമ്പോൾ അനുഭവിക്കുന്ന വ്യഥ മനസ്സിലാക്കാവുന്നതെ ഉള്ളു. “ഇങ്ങിനെ കിടക്കാതെ നല്ല പോലെ ഇരിക്കുംമ്പഴ് പോയാല്‍ മതി ഭഗവാനെ“ എന്ന അവരുടെ രോദനം ഉള്ളലിയിക്കുന്നതായിരുന്നു.
അസുഖം ബാധിക്കുന്നതു ആരുടേയും തെറ്റുകൊണ്ടല്ല. അതിനെ നേരിടാന്‍ രോഗിയേയും, ബന്ധുക്കളേയും തെയ്യാറെടുപ്പിക്കുകയാണു് ആവശ്യം.അതിന്നായി എല്ലാ സാമൂഹിക തലത്തിലും, ബോധവല്‍കരണം ആവശ്യമാണ്….ഓരോ പഞ്ചായത്തിലും / മുനിസിപ്പാലിറ്റിയിലും അതാതു ഭാഗത്തുള്ള ആളുകളുടെ ഒരു കൂട്ടായ്മക്ക് ഇതിന് ഒരു പരിഹാരമുണ്ടാക്കാനാവില്ലേ?

6 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

വളരെ നല്ല ഒരു ചിന്താഗതി. വലിയ വലിയ ആശുപത്രികളില്‍ ക്യന്‍സര്‍ കേയര്‍ നൊപ്പം paaliative medicine dept ഇതുപോലെയുള്ള പ്രവര്‍ത്തനം നടത്താറുണ്ട്‌ പക്ഷെ അതു തീര്‍ത്തും അപര്യാപ്തമാണ്‌. അതതു സമൂഹം കൂടിച്ചേര്‍ന്ന്‌ ആ ഉത്തരവാദിത്വം നിര്‍വഹികുമെങ്കില്‍ അതായിരിക്കും വളരെ നല്ലത്‌.
തന്നെയുമല്ല retirement നു ശേഷമുള്ള ജീവിതം വിരസമായി അനുഭവപ്പെടുന്നവര്‍ക്ക്‌ ഒരനുഗ്രഹവും ആകും

Unknown പറഞ്ഞു...

പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ സ്ഥലങ്ങളും കൌണ്‍സലിങ്ങ് (സാന്ത്വന) സെന്ററുകള്‍ വേണമായിരുന്നു. ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരു വയോധികനുമയി ഈയ്യിടെ സംസാരിക്കാനിടയായി. ഞാന്‍ ചോദിച്ചു: താങ്കള്‍ക്ക് ഈ അനുഭവങ്ങളെല്ലാം എഴുതിക്കൂടെ? ഓ... എനിക്കിപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളൂ,സുഖമായ ഒരു മരണം!

Appu Adyakshari പറഞ്ഞു...

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആകുലതകള്‍ വളരെ ശരിയാണ്. എന്റെ ഒരു ബന്ധുവിന്റെ കാര്യം പറയട്ടെ, വയസ് 79 ഉണ്ട്, മൂത്രാശയ ക്യാന്‍സര്‍. കണ്ടെത്തിയപ്പോള്‍, കൂടിയാല്‍ ആറുമാസം കൂടിയേ ജീവനോടേ ഉണ്ടാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞൂ. എന്നാല്‍ ഭാര്യയും മക്കളും ബന്ധുക്കളും രോഗവിവരം ആളോട് പറഞ്ഞുമില്ല, സന്തോഷമായി അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. ഭാഗ്യവശാല്‍ ഇപ്പോള്‍ വേദനസംഹാരികള്‍ ഏല്‍ക്കുനുണ്ട്. ആറുമാസം കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം ഒന്നര കഴിഞ്ഞു. ആള്‍ സന്തോഷമായിരിക്കുന്നു. രോഗം ക്രമേണ വഷളാകുന്നുമുണ്ട്

ഗൗരിനാഥന്‍ പറഞ്ഞു...

sathyam..banthukkalum vishamathilakum..

പഴശ്ശി- pazhashi പറഞ്ഞു...

വളരെ ശരിയാണ്.
വീട്ടിൽ പോയി മടങ്ങി യെത്തുന്ന എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ മുഖം ഇപ്പോഴും ഞാൻ ഓർക്കുന്നു. പക്ഷഘാതം വന്ന് 8 വർഷത്തോളം കിടപ്പിലായിരുന്ന അച്ഛനും പകൽ സമയം അച്ഛനെ അടുത്തുനിന്നും ശിശ്രൂഷിക്കാൻ അത്ര വലിയ അരോഗ്യം ഇല്ലാ‍ത്ത അമ്മയും മാത്രമയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.[ഇന്നത്തേ പോലെ ഹോം നഴ്സ് പദ്ധതി അന്ന് തുടങ്ങിയിരുന്നില്ല]. ഓരോ പ്രാവശ്യവും വീട്ടിൽ നിന്നും വന്നു കഴിഞ്ഞാൽ 3-4 ദിവസ്സത്തോളം വളരെ മൂഡിയാകുന്ന അവൾ ഇടക്ക് പറയുമയിരുന്നു. അഭിമാനിയും എല്ലാക്കര്യങ്ങളും സ്വയം ചെയ്യണമെന്ന നിർബന്ധബുദ്ധിയും ഉണ്ടായിരുന്ന അച്ഛൻ മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിൻ ദിനങ്ങൾ കഴിച്ചു കൂട്ടുന്നതിന്റെ ദയനീയത. അച്ഛനെ വളരെ അധികം ആരാധിച്ചിരുന്ന അവൾ അച്ഛൻ മരിച്ചപ്പോൾ പറഞ്ഞത് ‘ ഞാൻ കരയില്ല. കരഞ്ഞാൽ അത് ആ ആത്മാവു പോലും പൊറുക്കില്ല ‘എന്നാണ്.