2013 ജൂലൈ 20, ശനിയാഴ്‌ച

 പേരാണു ബിയാസ്...ഈ നദി ടിബറ്റില്‍ നിന്നും ഉല്‍ഭവിക്കുന്നു. പോകും വഴി,  oundh  എന്ന സ്ഥലത്തു ഒരു ജല വൈദ്യുതി കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും ഒരല്പം മാറിയിട്ടു, മണാലിയെ രോഹ്തംഗ് പാസ്സു വഴി പോകാതെ, ലേയുമായി ബന്ധിപ്പിക്കുന്ന 3 കി.മീ ദൂരം ഉള്ള ഒരു തുരംഗം കാണാം. ഈ തുരംഗം തുറന്നിട്ടു അധികം നാളുകളായില്ലാ. 50 കി.മീ ദൈര്‍ഘ്യം കുറയുമത്രെ, ഈ പാതയിലൂടെയുള്ള യാത്രയ്ക്.  മടക്കം വരുമ്പോള്‍, ഈ തുരംഗത്തിലൂടെ ആയിരിക്കും നാം യാത്ര ചെയ്യുക എന്നു ഗൈഡ് പറഞു. ഇപ്പോള്‍ മണാലിയില്‍ നിന്നു, പ്രകൃതി ഭംഗി ആസ്വദിച്ചു, ഗുലാബ എന്ന സ്ഥലം വഴി,രോഹ്തംഗ പാസ് കടന്നു ലേയിലേക്കു പോകുന്നു. പോകുമ്പോള്‍, ലാഹൗള്‍, സ്പിതി, എന്നീ സ്ഥലങ്ങളും കാണാം.  5 മണിയോടെ  മണാലിയിലെ ഹോട്ടലില്‍ എത്തി. ഒന്നു നന്നായി ചൂടു വെള്ളത്തില്‍ സ്നാനം കഴിഞപ്പോള്‍ തന്നെ യാത്ര ക്ഷീണം മാറി. എല്ലാവരും കൂടി, അടുത്തുള്ള, ഹദിംബാ, ക്ഷേത്രവും, ഖടോല്‍കച, മഹാദേവ ക്ഷേത്രങളും കാണുവാന്‍ പുറപ്പെട്ടു.
മണാലി എന്ന വാകിന്റെ അര്‍ഥം തന്നെ മനുവിന്റെ ധാമം എന്നാണത്രെ. ബിയാസ് നദീക്കരയില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 6400  അടി ഉയരത്തിലാണു  ഹിമാചല്‍ പ്രദേശിലെ ഈ ദേവഭൂമി. പുരാതന കാലം മുതല്‍ക്കു തന്നെ ലഡാക്കിലേക്കും, അവിടുന്നങ്ങോട്ടു കാരാകോരം മലനിരകള്‍  വരേയും നീണ്ടു കിടക്കുന്ന ഒരു കച്ചവട പഥി ആയിരുന്നു മണാലി. ഇന്നു ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗതയോഗ്യമായ റോഡ് . ലഡാകിലേക്കുള്ള യാത്ര തന്നെ ,  NH 1 എന്നു തുടങുന്ന ഈ  റോഡില്‍ നിന്നാണു. നമ്മുടെ പുരാണങ്ങളിലും, ഇതിഹാസങ്ങളിലുമെല്ലാം പരാമര്‍ശിക്കുന്ന സപ്തര്‍ഷിമാരുടെ നാടാണത്രെ ഈ മണാലി.പ്രളയ കാലത്തിന്നു ശേഷം, മകര മല്‍സ്യം വലിച്ചുകൊണ്ടുവന്ന നൗകയില്‍ നിന്നും, മനുമഹര്‍ഷി ഇവിടെ ആണത്രെ ഇറങ്ങിയതു. ഇവിടെ മനു മഹര്‍ഷിക്കു സമര്‍പ്പിച്ച ഒരു ക്ഷേത്രവുമുണ്ടു. മണാലി 2 ഭാഗമായിട്ടാണു...ഒന്നു പഴയ മണാലി, ക്ഷേത്രങ്ങളും, പഴയ എടുപ്പുകളും നിറഞതു.....മിക്കവാറും എല്ലാ വീടിന്റേയും, മുന്‍പില്‍ വര്‍ണ്ണശബളമായ പൂക്കള്‍ വിരിഞു നില്‍ക്കുന്നതു കണ്ടു. എന്തെല്ലാം നിറം, വലുപ്പം, എന്തു ഭംഗിയുള്ള പൂക്കള്‍!!! പുതിയ മണാലിയില്‍ അധികവും, യാത്രികരാണു....വെറുതെ സ്ഥലം കാണുവാന്‍ ഇറങിയവരും, മധുവിധു ആഘോഷിക്കുന്നവരും....river rafting, trekking  എന്നിവയില്‍ സന്തോഷം കണ്ടെത്തുന്നവര്‍...സ്ഥലങ്ങള്‍, അവയുടെ മാഹാത്മ്യം, ക്ഷേത്രങ്ങള്‍ ഇവയില്‍ സന്ദര്‍ശന സാഫല്യ്ം തേടുന്നവര്‍ വളരെ കുറവാണു....അടുത്തയിടെ ഉത്തരഖണ്ഡില്‍ നടന്ന പ്രകൃതി ക്ഷോഭം മൂലം, നദിയിലെ ജലനിരപ്പു നല്ലപോലെ ഉയര്‍ന്നിട്ടുണ്ടു. കൂടാതെ കഴിഞ കൊല്ലം, ഈ ഭാഗത്തുണ്ടായ മഴകെടുതിയിലെ ബാക്കിപത്രവും എല്ലായിടത്തും കാണാം.... കാശ്മീരിനേക്കാള്‍ അപകടം കുറഞ സ്ഥലം എന്ന നിലയിലും, കൂടാതെ, ഹിമാലയത്തിന്റെ അതുല്യമായ പ്രകൃതി ഭംഗി കണ്ടു ആസ്വദിക്കുന്നതിന്നുമായി ഇന്നു ധാരാളം സന്ദര്‍ശകര്‍ എത്തി കൊണ്ടിരിക്കുന്നുണ്ടു. അടുത്തു തന്നെ ആണു കുള്ളു....ബിയാസ് നദീകരയിലെ മറ്റൊരു സുന്ദരമായ താഴ്വാരം. പൈന്‍, ദേവതാരം എന്നീ വൃക്ഷങ്ങള്‍ക്കും, ആപ്പിള്‍, പ്ലും എന്നീ ഫലങ്ങള്‍ക്കും പേരു കേട്ട സ്ഥലമാണു കുള്ളു. പ്രസിദ്ധമായ കുള്ളു ഷാളുകള്‍, ഒട്ടും അധികമല്ലാത്ത വിലക്കു ഇവിടെ ലഭ്യമാണു. 4500 അടി ഉയരത്തിലാണു ഈ താഴ്വാരം കിടക്കുന്നതു. ഭാരതത്തിന്നു സ്വാതന്ത്ര്യം ലഭിച്ചതിന്നു ശേഷമത്രെ, ഈ ഭാഗത്തേക്കുള്ള റോഡുകളുടെ നിര്‍മാണം ാആരംഭിച്ചതു, എന്നതാണു ഈ പ്രദേശങ്ങളുടെ പ്രകൃതി ഭംഗി ഇന്നും അതിന്റെ  പ്രാകൃത, സുന്ദര രൂപത്തില്‍ ഇരിക്കുന്നതിന്നു പ്രധാന കാരണം.  സാധാരണ ഷാളുകളുടെ അത്ര വീതിയില്ലാത്ത,  stOle  എന്നു വിളിക്കുന്ന തരത്തിലുള്ള  ഷാളുകള്‍ അലസമായി ചുമലിലൂടെ പുതച്ച ധാരാളം സുന്ദരി കുട്ടികളെ കാണാം.
മഹാ ഭാരതത്തില്‍, ഹഡിംപയേ  കുറിച്ചു ഒരു പരാമര്‍ശമുണ്ടു.  അരക്കില്ലം നിര്‍മ്മിച്ചു, പാണ്ഡവരെ അതില്‍ കുടി ഇരുത്തി, പിന്നീടു അരക്കില്ലത്തിന്നു തീ കൊടുത്തു പാണ്ഡവരെ ഉന്മൂലനം ചെയ്യുവാന്‍ ശ്രമിച്ച കൗരവന്മാരെ കുറിച്ചും, വിദുരര്‍ നിയോഗിച്ച  ആളുടെ സഹായത്താല്‍  നിര്‍മ്മിച്ച ഭൂമിക്കടിയിലൂടെയുള്ള  ഒരു തുരംഗത്തിലൂടെ രക്ഷപ്പെട്ട പാണ്ഡവര്‍ എത്തി ചേര്‍ന്നതു ഒരു കൊടും കാട്ടിലായിരുന്നു. അവിടെ നിന്നും, തളര്‍ന്നു ഉറങുന്ന കുന്തീദേവിക്കും, തന്റെ സഹോദര്ന്മാര്‍ക്കും  വേണ്ടുന്ന ഉപചാരങ്ങള്‍ ചെയ്തതു ഹിഡുംബന്‍ എന്ന രാക്ഷസന്റെ സഹോദരി ആയ ഈ ഹഡിംബ ആയിരുന്നത്രെ. പാണ്ഡവന്മാരില്‍ രണ്ടാമനായ ഭീമനില്‍ അനുരക്ത ആയ ഹഡിബയെ, അമ്മയുടെ അനുവാദത്തോടെ ഭീമന്‍ വിവാഹം കഴിച്ചു..അതില്‍ അവര്‍ക്കു ജനിച്ച മകനായിരുന്നു ഖടോല്‍കചന്‍. ജനിച്ച ഉടനെ തന്നെ വലിയ ആകാരം പൂണ്ട ഖടൊല്‍കചന്‍, പിതാവിന്നും, പിതൃ സഹോദര്ന്മാര്‍ക്കും, തന്റെ ആവശ്യം വരുമ്പോള്‍ സ്മരിച്ചാല്‍ മതി, താന്‍ അവിടെ സന്നിഹിതനാകുമെന്നും പറഞു, അമായേയും കൂട്ടി മറഞു എന്നുമാണു കഥ. കുരുക്ഷേത്രത്തില്‍ നടന്ന യുദ്ധത്തില്‍ മായാ യുദ്ധത്തില്‍ പ്രഗല്ഭരായിരുന്ന കുരു പക്ഷത്തിലെ വീരന്മാരെ തന്റെ മായ വൈദഗ്ദ്ധ്യത്താല്‍ ഖടോല്‍കചന്‍ ഉന്മൂലനം ചെയ്ത കഥയും മഹാഭാരതത്തില്‍ ഉണ്ടു. ദ്രൗപദിക്കു കല്യാണ സൗഗന്ധികം പൂ തേടി യുള്ള യാത്രയിലും, ഖടോല്‍കചനെ കുറിച്ചു സൂചിപ്പിക്കുന്നുണ്ടു. ഖടോല്‍കചന്റെ യുദ്ധ ചാതുരിയില്‍ വിഷമിച്ചു പോയ കുരുക്കള്‍, അര്‍ജ്ജുനനെ വധിക്കുവാന്‍ വേണ്ടി, കര്‍ണ്ണന്‍ കരുതിയ മഹാപാശുപതാസ്ത്രം ഉപയോഗിച്ചു എന്നും, ആ ശസ്ത്രം ഏറ്റു ഖടോല്‍കചന്‍ മരിച്ചു വീണു എന്നുമാണു പുരാണങ്ങളില്‍... മകന്റെ മരണ ശേഷം, ഹഡിംബാ, തപസ്സിലും, ധ്യാനത്തിലും, മുഴുകി കഴിഞു, എന്നും, അങ്ങിനെ ഇവിടെ ഉള്ളവര്‍ അവര്‍ക്കു ഒരു ദേവിയുടെ പരിവേഷം നല്‍കുകയും ചെയ്തു. സെഡാര്‍ വൃക്ഷങ്ങള്‍ നിറഞ ഒരു സ്ഥലത്താണു ഈ ക്ഷേത്രം. ആദ്യം ഭൂമിക്കടിയില്‍ നിന്നും, പുറത്തേക്കു ഉന്തി നില്ക്കുന്ന ഒരു പാറ ആയിരുന്നത്രെ ഈ ക്ഷേത്രം. ഇപ്പോള്‍ അതിന്നു മുകളില്‍ എന്നപോലെ ആണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു.  സാധാരണയില്‍ കൂടുതല്‍ വലുപ്പമാര്‍ന്ന 2 കാല്‍പാദങ്ങള്‍ ഇവിടെ കാണാം. ഞങള്‍ എത്തിയപ്പോളേക്കും, നല്ലപോലെ സന്ധ്യ സമയം  ആയിരുന്നു.. വൈദ്യത വിളക്കുകള്‍ ഇല്ലാതെ കൊളുത്തിവെച്ച എണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒരേ സമയം വിസ്മയിപ്പിക്കുകയും, പേടിപ്പെടുത്തുകയും ചെയ്യുന്ന ഒരു അലൗകിക അന്ദരീക്ഷം





അഭിപ്രായങ്ങളൊന്നുമില്ല: