2013 ഫിബവരി മാസം.... അവിചാരിതമായി ലഭിച്ച ഒരു ഫോണ്‍ വിളിയിലൂടെ സാര്‍ഥകമായതു ഒരു പാടു കാലം മനസ്സില്‍ കൊണ്ട്നടന്ന ഒരു മോഹമായിരുന്നു. 2005.ല്‍ കൈലാസം പോകുവാന്‍ സാധിച്ചപ്പോള്‍ തോന്നിയ ഒരാഗ്രഹമായിരുന്നു, ചെറിയ ടിബറ്റ് എന്ന പേരില്‍ വിളിക്കപ്പെട്ടു വന്ന ലഡാക്ക്/ലേ എന്നീ സ്ഥലങ്ങള്‍ കാണുന്നതിന്നു. ഭാരതത്തിന്റെ ഇങേ അറ്റത്തു കിടക്കുന്ന വയനാട്ടുകാരിക്കു, ഹിമാലയത്തിന്റെ മുകളറ്റ്ത്തോളം യാത്ര ചെയ്യുവാന്‍ പല കടമ്പകളും ഉണ്ടു. എന്നിരുന്നിട്ടും, എല്ലാ യാത്രക്കും, സംഭവിക്കുന്നതുപോലെ ഇതും സാധിച്ചു. അത്പോരാതെ, അന്നെല്ലാം ആദ്യം യാത്ര ആസൂത്രണം ചെയ്തിരുന്നതു, ഡല്‍ഹിയില്‍ ചെന്നു, ലേയിലേക്കു വിമാനമാര്‍ഗ്ഗം എന്നാണു... ഇന്നാകട്ടെ, ഡല്‍ഹിയില്‍ നിന്നും, മണാലി വഴി യാത്ര ചെയ്തു, 4 ദുര്‍ഘടമായ പാസ്സുകള്‍; അഥവാ, ഒരു പര്വതവഴിത്താരയില് നിന്നും, അടുത്തതിലേക്കു കടക്കുന്ന ആ junction മറികടന്നാണു പോകുന്നതെന്നു അവര്‍ പറഞപ്പോള്, അതിന്റെ പ്രാധാന്യം അത്ര പെട്ടെന്നു ഉള്‍കൊള്ളാനായില്ല എന്നതായിരുന്നു സത്യം. ഇന്നു, ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇങിനെ ഉള്ള ഒരവസരം ലഭിച്ചതില്‍; സ്വപ്നം പോലെ, സ്വര്‍ഗ്ഗം പോലെയുള്ള ആ പ്രകൃതിഭംഗിയും, വഴികളും, കാണുവാന്‍ അവസരം ലഭിച്ചതില്‍: യാത്രാ സംഘത്തില്‍ പെട്ടവര്‍ എല്ലാവരും അപരിചിതരായിരുന്നു എന്നു പറഞുകൂടാ; കൂടെ ഉണ്ടായിരുന്ന യാത്രികളില്‍ 4-5 ആളുകളെ മാത്രമെ മുന്‍ പരിചയം ഉണ്ടായിരുന്നുള്ളു....എന്നിരുന്നിട്ടും, യാത്രാ അവസാനിക്കുമ്പോളേക്കും, ഒരു കുടുബത്തിലെ ആളുകളോടെന്നപോലെ ഒരു അടുപ്പം അവിടെ സംജാതമായി. തീര്‍ത്തും, അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള യാത്ര....അതു മാത്രം ആവശ്യപ്പെടുന്ന സഹിഷ്ണുക്കളായുള്ള സഹയാത്രികര്‍...അതായിരുന്നു യാത്രയുടെ സൗന്ദര്യം!!!
2013 ജൂലൈ 17, ബുധനാഴ്ച
laDaak

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ