ഊണു തുടങി..ഭഗവാന്റെ പ്രസാദ ഊട്ടിന്റെ
ഈ സ്വാദ് എത്ര ഗംഭീരമായി വെചാലും നമ്മുടെ അടുക്കളയില്‍ കിട്ടില്ലാ അല്ലെ?..കമലത്തിന്റെ
ചോദ്യമാണു. നിന്റെ താമസം എവിടെയാണു? ഇവിടെ എത്ര ദിവസം ഉണ്ട്? അടുത്ത ചോദ്യം വന്നു.
കൂട്ടത്തില്‍ നീ ഇപ്പോളും, ആ പഴയ മണുങി തന്നെ. ഇങിനെ മെല്ലെ കഴിച്ചാലെ, അടുത്ത ക്യൂവിന്നു
ഇരിക്കാനുള്ള ആള്‍ക്കാര്‍ എന്തു ചെയ്യും? അടുത്ത ശരം. വര്‍ഷങ്ങള്‍ പുറകോട്ടു ഓടി മറയുന്ന
പോലെ. ഇവള്‍ക്കൊരു മാറ്റവുമില്ലല്ലോ. മനസ്സില്‍ ഓര്ത്തു.ഊണു കഴിക്കുന്നതിന്റെ ഇടയില്‍
തന്നെ അവള്‍ തന്റെ എല്ലാ വിശേഷങ്ങളും ചോദിക്കുന്നുമുണ്ട്. ഇന്നത്തെ കുട്ടികള്‍ പഠിക്കേണ്ട
പല multitasking abilities ഇവളിലുണ്ട്; ഒരു
ചിരിയോടെ ഓര്മിച്ചു. ഊണു കഴിഞു ഇലയുമായി ഇറങ്ങി,
കൈ കഴുകി, മകളെ കാത്തുനില്കുമ്പോള്‍ കമലത്തിനോടു
ചോദിച്ചു. " നിന്റെ വിശേഷങ്ങള്‍ എന്തെല്ലാം പറയ്." ഒരു നിമിഷത്തിന്റെ അര്‍ദ്ധാംശം
കൊണ്ട് അവളുടെ മുഖം നിഴലിലായി. കൂടുതല്‍ ചോദിക്കുന്നതിന്നുമുന്പായി തന്നെ മോള്‍ എത്തി.
അവളെ കമലത്തിന്നു പരിചയപ്പെടുത്തി, കമലത്തെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. മുറിയില്‍
ഞ്ഞങ്ങള്‍ മാത്രമെയുള്ളു. നീ വാ, എത്ര കാലമായി
നിന്നോടു സംസാരിച്ചിട്ട്" എന്നു നിര്‍ബന്ധിച്ചപ്പോള്‍, അവള്‍ വന്നു..പക്ഷെ താന്‍
വൈകിട്ടത്തെ ബസ്സിന്നു തിരിച്ചുപോകും എന്നു നേരത്തെ പറഞു. അപ്പുറത്തെ കിടക്കയില്‍ അമ്മയും, കുഞി മോളും, ഉറക്കത്തിലേക്കു
ചാഞു കഴിഞു. കമലത്തിന്റെ ധ്രൂതി പിടിച്ച വര്‍ത്തമാനത്തില്‍ നിന്നും, അവള്‍ എന്തോ മറയ്കുന്നുന്നുവെന്നു
തോന്നിയപ്പോള്‍, ഞാന്‍ നിര്‍ബന്ധിച്ചു....നിന്റെ വര്‍ത്തമാനങ്ങള്‍ പറയു. ഒടുക്കം മനമില്ലാ
മനസ്സോടെ, അവള്‍ തന്റെ 4 കുട്ടികളുടേയും, മദ്യകുപ്പികളില്‍ ആശ്വാസം തേടുന്ന ഭര്‍ത്താവിനെ
ക്കുറിച്ചും പറഞു. വളരെ പാടുപെട്ടു, രണ്ടു പെണ്‍കുട്ടികളേയും, തരക്കേടില്ലാത്താ ആള്‍ക്കാരെ
ഏല്പിച്ചത് ; രാഷ്ട്ര്റീയക്കാരനായി വീടും, വീട്ടുകാരേയും മറന്നു നടക്കുന്ന; ഒരര ചട്ടമ്പിയായി
മാറിയ മകനെ കുറിച്ചു പറഞു. മറ്റൊരു മകന്റെ വിശേഷങ്ങളും പറഞു. 2 കുട്ടികള്‍ ആണ്. ഭാര്യക്കു
ജോലിക്കു ശ്രമിക്കുന്നു. മകന്നും, തരക്കേടില്ലാത്ത ഒരു ജൊലിയുണ്ട്.സന്തോഷം തോന്നി.
അതു പറയുകയും ചെയ്തു. നീ നന്നായി ജീവിക്കുന്നു എന്നറിഞ്ഞതില്‍ എനിക്കു സന്തോഷ. അരല്പം
വിഷാദഛായ കല്ര്‍ന്ന ചിരിയോടെ അവള്‍ തിരക്കുകൂട്ടി. എനി ഞാന്‍ പോട്ടെ. വീട്ടില്‍ എത്തിയില്ലെങ്കില്‍
പ്രശ്നമാകും. പുറം മറഞ്ഞു കിടന്നിരുന്ന തലമുടി
ഒതുക്കികെട്ടുവാന്‍ അവള്‍ തുടങിയപ്പോള്‍ ആണു, അവളുടെ പുറത്തും, തോളിലുമെല്ലാം കല്ലച്ചു
കിടക്കുന്ന പാടുകള്‍ കണ്ടത്. ഇതെന്തു പറ്റി കമലേ? എന്നു ചോദിച്ചപ്പോളേക്കൂം, പെട്ടെന്നു
ഒരു കുട്ടിയെപോലെ കട്ടിലില്‍ ഇരുന്നു മുഖം പൊത്തി അവള്‍ കരയാന്‍ തുടങി.ഏ‘ങലുകള്‍ക്കിടയില്‍
അവള്‍ തന്റെ കഥ പറഞ്ഞു. മകന്നു മാനസികാസ്വസ്ഥം ഉണ്ട്. 25 കൊല്ലമായി.മരുന്നായും മന്ത്രമായും
നോക്കാന്‍ എനി ഒന്നും ഇല്ലാ. കുറച്ചു ദിവസങ്ങള്‍ നല്ലതാകും, പിന്നെ ബാക്കി ദിവസം ദ്രോഹമാണു.
ഭാര്യയേയും, അമ്മയേയും ആണു അധികം ദ്രോഹിക്കുന്നത്. കുട്ടികള്‍ പേടിച്ചു അഛന്റെ അരികില്‍
പൊകില്ലാ. സ്ഥിരമായി മരുന്നു കഴിച്ചാല്‍, ഡോക്ടരെ കാണിച്ചാല്‍ മാറും എന്നു പറയുന്നു
എങ്കിലും, അസുഖം കുറഞാല്‍ പിന്നെ മരുന്നു കഴിക്കില്ലാ. പിന്നെ അടിയായി. തള്ളലായി, ശാരീരിക
ഉപദ്രവം ആയി. ഒന്നും പറയാന്‍ കഴിയാതെ ഞാന്‍
എല്ലാം കേട്ടുകൊണ്ടിരുന്നു. മരുമകളുടെ കാര്യമാണു അധികം കഷ്ടം...ഭര്‍ത്താവു ഒരു മാനസിക
രോഗിയാണെന്നോ തന്നെ ദ്രോഹിക്കാറുണ്ടെന്നോ അവള്‍ സ്വന്തം ആള്‍ക്കാരെ ഇതുവരെ അറിയിച്ചിട്ടില്ലാ.
മകന്റെ ദ്രോഹങ്ങള്‍ സഹിക്കാതെ സ്വന്തം വീട്ടില്‍ പോയിക്കോളു, എന്നു കമലം പറയാഞിട്ടല്ലാ.
പക്ഷെ, റീതയുടെ വാക്കുകളില്‍..ഇതെല്ലാം എന്റെ വീട്ടുകാര്‍ അറിഞാല്‍പിന്നെ, എന്നെകൊണ്ടുപോകും..
ഇവിടെ അമ്മമാത്രം വിചാരിച്ചാല്‍ ഏട്ടനെ നിയന്ത്രിക്കാനാവില്ലാ. ഇതെന്റെ വിധി എന്നു
ഞ്ഞാന്‍ കരുതാം. പതുക്കെ പതുക്കെയായി കൂടുതല്‍ തവണ ഡോക്ടരിനെ കാണാന്‍ കൊണ്ടുപോകാം. ഈ ഒരവസ്ഥയില്‍
മാറിനിന്നാല്‍ ഈ രണ്ടു കുട്ടികളും, നാളെ അഛനെ അറിയാതെ വളരില്ലേ? അസുഖം ഇല്ലാത്തപ്പോള്‍
ഏട്ടന്‍ നല്ല ആളാണു അമ്മേ എന്നാണു. മാനസികമായി ഭര്ത്താവു മറ്റൊരാളായി മാറുന്നതു തിരിച്ചറിഞ്ഞു,
മരുന്നിലൂടേയും, സ്നേഹത്തിലൂടേയും, തന്റെ ഭര്‍ത്താവിനെ തന്നിലേക്കു, തന്റെ കുട്ടികളിലേക്കു
നയിക്കുവാന്‍ ശ്രമിക്കുന്ന ഈ ശക്തിയുടെ പേരെന്താണൂ? സ്നേഹം എന്നു തന്നെയല്ലെ?സ്നേഹത്തിന്റെ
ഈ ഒരു മുഖം പൊതുവെ അപരിചതമല്ലേ!
ഞാന്‍ മുകളില്‍ എഴുതിയതു ഒരു ശരിയായ
സംഭവമാണു.. ചിലപ്പോള്‍ മറ്റുള്ളവര്‍ തളര്‍ന്നു
പോകുന്ന ചുറ്റുപാടിലും തങ്ങളുടെ മാത്രം ലോകത്തിന്റെ
വ്യാപ്തിയില്‍ സന്തുഷ്ടരായവര്‍! കടലിന്നക്കരെ,
ഞ്ഞങ്ങളുടെ പ്രവാസികളുടെ വാസസ്ഥലത്തില്‍ തൊട്ടയല്‍പക്കം, ഒരു തെക്കന്‍ പ്രദേശക്കാരാണു.
നല്ല ആഭിജാത്യവും, ആഠ്യത്തവുമുള്ള ഒരു കുടുമ്പം. അഛനും, അമ്മയും, മകനും, മരുമകളും
, പേരകുട്ടിയും. നാട്ടില്‍ കഴിയുവാനുള്ള ചുറ്റുപാടുകള്‍ എല്ലാം ഉള്ളവര്‍. അനേകം വര്‍ഷങ്ങള്‍,
വളരെ ഉത്തരവാദപ്പെട്ട ജോലികളില്‍ ഇരുന്നു, ശ്ലാഖ്യനീയമായ വിധത്തില്‍ റിട്ടയര്‍ ചെയ്തു
വന്നവരാണു അചനും അമ്മയും. മകന്റേയും, പേരകുട്ടിയുടേയും കൂടെ കുറച്ചുമാസങ്ങള്‍ താമസിക്കുവാന്‍
വന്നവരാണിരുവരും. മകന്നും, മാതാപിതാക്കളോടു വളരെ കരുതലും, സ്നേഹവുമാണു താനും. മകനും,
ഇവിടെ തന്നെ നല്ല ഒരു കമ്പനിയില്‍ ജോലി. വിവാഹം കഴിഞു 4-5വര്‍ഷമെ ആയുള്ളു. മരുമകളും
, നല്ല ശ്രീയും, തറവാടിത്തവുമുള്ള കുട്ടിയാണൂ. ഇടക്കെപ്പോളോ അവിടെ ഒരു ശിതസമരമുള്ളതുപോലെ
തോന്നിയപ്പോള്‍, ഞാന്‍ അമ്മയോടു ചോദിച്ചു...എന്തേ ഈയിടെ ആയി ഒരു സുഖമില്ലാത്ത പോലെ?
കാലാവസ്ഥ ആണോ എന്നു. അല്പനേരം, മൗനിയായി ഇരുന്നതിന്നു ശേഷം, ആ അമ്മ പറഞു തുടങി. തങ്ങള്‍ എല്ലാവരും, അടുത്ത ആഴ്ച്ച തന്നെ
നാട്ടിലേക്കു പോകുകയാണെന്നും. ഒരു പക്ഷെ മകന്‍ ഇവിടെ ഉള്ള ജോലി ഉപേക്ഷിച്ചേക്കും എന്നും......
കേട്ടപ്പോള്‍, ഞാന്‍ അത്ഭുതപ്പെട്ടു. ഇവര്‍ വന്നിട്ടു തന്നെ രണ്ടൊ മൂന്നോ മാസമെ ആയുള്ളു.
അതിന്നിടയില്‍ തന്നെ ഇതെന്തു പറ്റ്? എനി വല്ല അമ്മായിഅമ്മപോരും ആണോ? അതിന്നിടയില്ലല്ലോ...മരുമകള്‍
കഴിഞ്ഞ ദിവസം കൂടി ശ്വശൃവിനേയും കൂട്ടി, നടക്കുവാന്‍ പോകുന്നതു കണ്ടല്ലോ. കുറച്ചു സമയം
മൗനമായി പിന്നെ അവര്‍ തന്നോടുതന്നെ എന്നപോലെ
പറഞു. കഴിഞ കുറച്ചുദിവസമായി ഒരു വല്ലാത്ത അവസ്ഥയിലാണു എല്ലാവരും. നാട്ടില്‍ വല്ല പ്രശ്നവുമുണ്ടോ?
ഞാന്‍ ചോദിച്ചു. ഒന്നുമില്ല. ഒരല്പമൊന്നു നിര്ത്തി അവര്‍ തുടര്ന്നു. നാട്ടില്‍ പോയി കൂടാം എന്നു വിചാരിച്ചു. മകനും,
അവിടെ തന്നെ വല്ല ജോലിക്കും ശ്രമിക്കും. എന്തെ പെട്ടെന്നൊരു തീരുമാനം? എനിക്കു ചോദിക്കാതിരിക്കാനായില്ല.
ഒന്നു കുടിനീരിറക്കി, മുഖമൊന്നു അമര്ത്തി തുടച്ചു
അവര്‍ പറഞു. എന്റെ മരുമകള്‍ കുഴപ്പമൊന്നുമില്ലാ. പക്ഷെ എല്ലാം ഇന്നത്തെ ultramodern setup ഇല്‍ വിശ്വസിക്കുന്നവളാണു. എന്നോടോ,
മൂപ്പരോടോ തെറായ പെരുമാറമൊന്നുമില്ലാ. പക്ഷെ ഇപ്പോള്‍ അവള്‍ പറയുന്നതു ഈ വിവാഹബന്ധം ഒഴിയണം എന്നു ....അവള്ക്കു, നാട്ടില്‍
വെച്ചുതന്നെ താല്പര്യമുണ്ടായിരുന്ന ഒരാള്‍, ഈയിടെ ആയി, രണ്ടാമതും, ബന്ധം പുതുക്കിതുടങി.
ഈ വിവരം, മകന്നു ആരൊക്കെയോ അറിയിച്ചതിന്റെ കാരണമായാണു അവന്‍ ഞങളോടു ഇവിടം വരെ വരുവാന്‍
വിളിച്ചു പറഞതു. അവളുടെ വീട്ടുകാരെ അറിയിച്ചിയ്ട്ടുണ്ടു. അവര്ക്കു എന്തായാലും അതില്‍
തെറ്റായിട്ടൊന്നും കാണുവാനില്ലാ എന്നാണു പറയുന്നതു. ഇതു ഇക്കാലത്തു സര്‍വ്വസാധാരണമല്ലെ
എന്നു!! adjust ചെയ്യുവാന്‍ കഴിയില്ലെങ്കില്‍ പിരിയുക എന്നുതന്നെ ആണു അവള്‍ പറയുന്നതു.
വെറുമൊരു ഭാര്യ ആയി, ജീവിതം തുലക്കുവാന്‍ താന്‍ തയ്യാറല്ലാ എന്നു പറയുന്നു.അവളൊന്നു
മൂളിയാല്‍ modellinginn അതുമല്ലെങ്കില്‍ സിനിമയിലേക്കു അവളെ ക്ഷണിക്കുവാന്‍ അവള്‍ക്കു
ധാരാളം പരിചയക്കാരുണ്ടത്രെ. ഇന്നു യൗവനവും,
സൗന്ദര്യവും ഉള്ളപ്പോള്‍ അതെല്ലാം വീട്ടില്‍ ഇരുന്നു മുരടിച്ചുകളയുവാന്‍ താല്പര്യമില്ലാ
എന്നു. അല്പം shoppingഉം, പുറത്തു കറങുവാന്‍ പോകലും, ദൈനം ദിന ജീവിതത്തില്‍ ഒരു variety യും ഇല്ലെങ്കില്‍ എന്തു ജിവിതം; ഒന്നും
ഇല്ലാതെ, കുട്ടിയേയും, ഭര്ത്തവിനേയും, അയാളുടെ വീട്ടുകാരേയും, നോക്കി, ജീവിതം കളയുവാന്‍
താല്പര്യമില്ലാത്രെ!! നല്ല ഒരു കുടുമ്പത്തില്‍ ജനിച്ച ആ ആളുകള്‍ക്കു ഇത്തരം തത്വങ്ങളൊന്നും മനസ്സിലേക്കു കയറുവാന്‍ കഴിയാത്തതിനാലാകും അഥവാ കാലത്തിന്റെ മാറുന്ന സമവാക്യങ്ങള്‍ ഉള്‍കൊള്ളുവാന്‍
പറ്റാത്തതിനാലാകാം അവര്‍ ഇങ്ങിനെ തളര്ന്നു പോയതു.
ഇതും, ഒരു നാണയത്തിന്റെ മറ്റൊരു മുഖം
മാത്രം.ആരെ കുറ്റം പറയണം. മകളെ ശരിയായ വഴിയിലൂടേ നടത്തുവാന്‍ ശ്രമിക്കാതെ, അവളുടെ കുന്നായ്മകള്‍ക്കു
വളം വെച്ചുകൊടുക്കുന്ന അവളുടെ വീട്ടുകാരെയോ, അതോ ഇത്തരം നൂറ്റു നൂറു കഥാപാത്രങ്ങളെ
mini/large സ്രീനില്‍ നമുക്കു പരിചയപ്പെടുത്തുന്ന സീരിയലുകളെയോ,സ്ത്രീ പീഡനം എന്ന പേരില്‍
എല്ലാ അവകാശങ്ങളും, അടിയറവെക്കപെട്ട സമൂഹത്തിന്റേയോ, അതോ കാലത്തിന്റെ ഈ ഈ മുഖത്തേയോ ആരെയാണു ഇതില്‍ പഴിചാരേണ്ടതു? അപ്പുറത്തെ
കട്ടിലില്‍ ഒന്നുമറിയാതെ ഉറങുന്ന കൊചു മോളെ നോക്കിയപ്പോള്‍, പെട്ടെന്നു മനസ്സില്‍ ഒരു
വിഷമം. നാളെ ഇവളാരാകും? ഒരു കുടുമ്പം തളിര്ത്തുന്നവളൊ, അതോ തളര്ത്തുന്നവളോ? കാലം തെളിയിക്കട്ടെ!