2013 ഡിസംബർ 4, ബുധനാഴ്‌ച

ladak/leah



രാവിലെ ഉണര്‍ന്നതു ഒരു പുതിയ ലോകത്തിലേക്കു എന്നതു പോലെ ആയിരുന്നു. എത്രയോ കാലത്തെ ആഗ്രഹമായിരുന്നു, moon land എന്നു ലഡാക്കികള്‍ വിശേഷിപ്പിക്കുന്ന ഹിമാലയന് നിരകളിലെ  little tibet  എന്ന പേരില്‍ കൂടി അറിയപ്പെട്ടു വന്ന ഈ ചന്ദ്ര ഭൂമി കാണുക എന്നതു..ടിബറ്റിന്റെ ഒരു ചെറിയ പതിപ്പു. ചിലയിടങ്ങളിലെ ഭൂ പ്രകൃതി കാണുമ്പോഴും, തിബറ്റന്‍ വേഷധാരികളെ , പ്രത്യേകിച്ചു, മുടി, പിന്നി വശങ്ങളിലൂടെ തലക്കു ചുറ്റും ചുറ്റി കെട്ടി, വലിയ മുത്തുകള്‍ കോര്‍ത്ത മാലകള്‍ ധരിച്ചും, സദാ, വിരലിന്നിടയിലൂടെ നീങുന്ന ജപമാലയിലെ മണികള്‍ക്കൊപ്പം ചുണ്ടുകള്‍ മന്ത്രം ഉരുവിടുന്നതും കാണുമ്പോള്‍, ഓര്‍മ്മകള്‍ ഒരു നിമിഷാര്ഥത്തേക്കു നമ്മെ ടിബറ്റില്‍ എത്തിക്കുന്നു. എന്നിരുന്നാലും, ഇവിടെ, ടിബറ്റിലെ ആളുകളുടെ മുഖത്തു പ്രകടമായി കണ്ടിരുന്ന ആ ദൈന്യത ഇല്ലാ; മാത്രവുമല്ല, ഇവിടത്തെ ടിബറ്റന്‍ ജനതയുടെ ശരീര ഭാഷയും, ഒരു തോല്‍വിക്കാരുടെ അല്ലാ, ആത്മ ധൈര്യം പ്രകടമാക്കുന്നതാണു. വഴിയില്‍ വാഹനം നിര്‍ത്തുന്ന  സ്ഥലത്തുള്ള ഡാബ്ബാകള്‍ മുഴുവന്‍ ഇവരാണു കൈകാര്യം ചെയ്യുന്നതു. പ്രസന്ന വദനരായി, നമുക്കു വേണ്ടുന്ന ഭക്ഷണം, അവര്‍ നന്നായി തന്നെ പാകം ചെയ്തു, മുന്‍പില്‍ എത്തിക്കുന്നു. സ്വന്തം നാടു എന്ന അഭിമാനം അവരില്‍ പ്രകടമാണു. ലഡ്വാംഗ് എന്നു ലഡാക്കിയില്‍ വിളിക്കുന്ന വാക്കിന്റെ അര്‍ഥം ചുരങ്ങളുടെ നാടു എന്നാണത്രെ.  പൗരാണികമായി സില്‍ക് പാത എന്നു അറിയപ്പെട്ടിരുന്ന ഈ വഴിയിലൂടെ ആയിരുന്നു, ടിബറ്റില്‍ നിന്നും, കമ്പിളി നൂല്, മുത്തുകള്‍ എന്നിവ ഇങോട്ടും, ഉപ്പു, പച്ചക്കറി, വ്യഞ്ജനം എന്നിവകള്‍ അങ്ങോട്ടും, കച്ചവടം നടത്തി പോന്നിരുന്നതു. അന്നു കുതിരകളുടെ കഴുത്തിലെയും, യാക്കിന്റെ കഴുത്തിലേയും മണികളുടെ നിസ്വനമാണു ഈ വഴികളില്‍ അലയടിച്ചിരുന്നതു. ചൈന, അഫ്ഗ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും, വണിക്കുകളുടെ കച്ചവട പാതയായിരുന്നു ഇതു.  വളരെ പ്രാധാന്യമുള്ള ഇതുവഴി ഉള്ള വ്യാപാരം കാലക്രമേണ നിന്നു പോയെങ്കിലും ഭാരതത്തിനെ സംബന്ധിച്ചു വളരെ തന്ത്രപ്രധാന്യമായ ഒരു അതിര്‍ത്തി പഥി കൂടി ആണു ഈ സ്ഥലം.  ഭാരതത്തിന്റെ ഏറ്റവും മുകളറ്റ്മായി നില്‍ക്കുന്ന ലേ, വടക്കു അഫ്ഘാനിസ്ഥാനും, കിഴക്കും പടിഞാറൂം, ചൈന, പാക്കിസ്ഥാന്‍ എന്നിവരുമായി അതിര്ത്തി പങ്കിടുന്നു. ദേവ ഭൂമി എന്നു വിളിക്കപ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകളില്‍ നിന്നും, ലോകത്തിന്റെ മേല്കൂര എന്നു വിളിക്കാവുന്ന  ഒരു സംഭവമായി ലേ/ലഡാക്.ലഡാകിലെ ഒരു വലിയ പട്ടണമാണു ലേ, രണ്ടാമതായി, കാര്‍ഗില്‍ വരുന്നു. കാര്‍ഗിലിനെ പറ്റി കേള്‍ക്കാത്തവര്‍ ഭാരതീയരല്ലാ തന്നെ. ജമ്മു-കാശ്‍മീരിലെ തന്ത്ര പ്രധാന്മായ സ്ഥലത്തു നമ്മുടെ പട്ടാളം സദാ ജാഗരൂകരായിരിക്കുന്നു.  വടക്കെ ഇന്ഡ്യയില്‍ കഠിനമായ ഉഷ്ണ കാലമാണെങ്കില്‍ പോലും, ആ സമയത്തും ഇവിടെ തണുപ്പാണു. പുറത്തു നിന്നു വരുന്ന നമുക്കു ഒരുപക്ഷെ പകല്‍ വലിയ ഉഷ്ണം തോന്നില്ലെങ്കിലും, ഇവിടെ ഉള്ളവര്‍ക്കു ഒരേ സമയം ഇവിടെ അതു ചൂടു കാലവും, തണലിലേക്കു മാറി നിന്നാല്‍ ശീതകാലവുമാണത്രെ. അന്തരീക്ഷത്തിലെ ചൂടിന്റെ വ്യതിയാനം അത്ര ഉണ്ടു.  രാത്രി  ഇവിടെ തണുപ്പു വര്‍ദ്ധിക്കുന്നു. മൂളി കൊണ്ടു വീശുന്ന കാറ്റില്‍ ത്വക് വരളുന്നു, കൈകാലുകളും, ചുണ്ടും, വരണ്ടു പൊട്ടുന്നു. മണാലിയില്‍ നിന്നും, ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ലേയിലേക്കു 500.കി.മീ. ദൂരം ഉണ്ടു... ഇതില്‍ 260 കി.മീ ദൂരം, ഹിമാചല് പ്രദേശിലും, ബാക്കി ലഡാകിലേക്കും ആകുന്നു. രോഹ്തംഗ് അടക്കം പ്രധാനപ്പെട്ട 4 പാസ് കടന്നു വേണം ലേയിലെത്തുവാന്‍...13060 അടി ഉയരമുള്ള രോഹ്തംഗ്, 16500 അടി ഉയരമുള്ള ബരാളാ ലാ പാസ്, 16620 അടി ഉയരമുള്ള ലാചൂംഗ് ലാ പാസ്, ; ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള, വാഹനങ്ങള്‍ ഓടിക്കുവാന്‍ കഴിയുന്ന രണ്ടാമത്തെ പാസ് ആയ് തംഗ്ല ലാ 17400 അടി ഉയരം , ഇതു കൂടാതെ ചെറിയ ചെറിയ 3 പാസുകള്‍ കൂടി കടക്കുന്നുണ്ടു. ദര്‍ച്ച്ച, സര്ചു, നക്കീല എന്നിവ.. മണാലിയില്‍ നിന്നും, ചിലയിടങ്ങളില്‍ രൂക്ഷമായ കുത്തനെയുള്ള കയറ്റിറക്കങ്ങളും, ചില സ്ഥലത്തു വളരെ സാവധാനത്തിലുള്ള കയറ്റിറക്കങ്ങളുമായി, ലേയില്‍ എത്തി ചേരുന്നു.കാരകോറം മലനിരകളിലേക്കു അടുക്ക്ംതോറും, ഉയരം, ഏകദേശം 25000 അടി വരെ എത്തുമത്രെ. തണുപ്പു കുറഞ പകലുകള്‍ ആണെങ്കിലും, സൂര്യ രശ്മികളുടെ രൂക്ഷത ഏറെയാണു. ചുറ്റുപാടും, കാരാകോറം, greater himalaya, സംസ്കാര്‍, ലഡാക്‍ എന്നീ നിരകളാല്‍ വലയം ചെയ്തു കിടക്കുന്നു. തുടര്‍ച്ചയായി വീശുന്ന കാറ്റും,  മലനിരകളിലൂടെ കുതിച്ചൊഴുകുന്ന ജലവും,  ഇവിടത്തെ മലനിരകളെ ഒരേ സമയം,  സുന്ദരവും, സസ്യസംപുഷ്ടവും, മറുഭാഗം വരണ്ടുണങ്ങിയതും ആക്കുന്നു. ഈ മലനിരകള്‍ കടന്നു, ഇവിടേക്കു മഴ മേഘങ്ങള്‍ വളരെ പരിമിതമായ തോതില്‍ മാത്രമെ, വര്‍ഷിക്കാറുള്ളു. എന്നിരുന്നാലും, ഹിമ ശൃംഘങ്ങളിലെ ഹിമാനികളില്‍ നിന്നു, ഇവര്‍ക്കു വേണ്ടുന്ന ജലസമ്പത്തു കാലാക്കാലം ലഭിക്കുന്നു. ചില സമയങ്ങളില്‍ മേഘ വിസ്ഫോടനം , ഭൂമി കുലുക്കം എന്നിവപോലെ യുള്ള അത്യാപത്തുക്കളും ഇവിടെ സംഭവിക്കുന്നു. തടാകങ്ങളാല്‍ സമ്പന്നമായിരുന്നത്രെ, ലഡാക്‍ ഒരു കാലത്തു...എന്നാല്‍ ഇപ്പോള്‍ വളരെ എണ്ണം, തൂര്‍ന്നും, മനുഷ്യര്‍ നികത്തിയും പോയിരിക്കുന്നു.  ജമ്മു കാശ്‍മീരില്‍ പെടുന്ന ലഡാകിന്റെ തലസ്ഥാനമാണു ലേ..ഇവിടെ ഒരു സാധാരണ വിമാനതാവളവും, പട്ടാളക്കാര്‍ക്കു ഉപയോഗിക്കുവാന്‍ മാത്രമായി മറ്റൊരു  വിമാനതാവളവും ഉണ്ടു. ലഡാക്കി ആണു ഭാഷ. സ്കൂളുകളില്‍, ലഡാക്കി, ഹിന്ദി, ഇംഗ്ലിഷ് എന്നിവ പഠിപ്പിക്കുന്നു. പൊതുവെ പ്രസന്നമായ മുഖവും, ഇടപെടാനുള്ള സങ്കോചരാഹിത്യവും ഇവരില്‍ കാണുന്നു. ആത്മവിശ്വാസത്തോടെ ഉള്ള നടത്തം...കുട്ടികളെ പോലെ ഉറക്കെ ചിരിക്കുന്നതു ഇവരുടെ സ്വഭാവമാണു എന്നു തോന്നുന്നു. കള്ളത്തരം ഇല്ലാത്ത പ്രകൃതം. വേറെ ഒരു അത്ഭുതം കണ്ടതു എന്താണെന്നാല്‍, എവിടേയും യാതൊരു മാലിന്യങ്ങളും ഇട്ടിട്ടില്ലാ എന്നതാണു... literallu a clean city
ഇന്നത്തെ പരിപാടികള്‍ എന്തെല്ലാമാണു എന്നു  വിചാരിക്കുമ്പോളേക്കും, ഇന്നു നാം,  magnetic hill  കാണുവാന്‍ പോകുന്നു, എന്നു ചവ്വാന്‍ജി പറഞു.

അഭിപ്രായങ്ങളൊന്നുമില്ല: